സൗദിയിൽ മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും, യു. എ. ഇ.യിലും, ഖത്തറിലും നാളെ റംസാൻ നോമ്പിന് തുടക്കം. സുദൈറിൽ ആണ് മാസപ്പിറവി കണ്ടത്. ഇന്ന് മാസപ്പിറവി ദർശിക്കാൻ സാധ്യതയുള്ളതായി ഗോള ശാസ്ത്ര വിദഗ്ധർ നേരത്തെ സൂചന നൽകിയിരുന്നു.
ഒമാനിൽ വ്രതാരംഭം ഞായറാഴ്ച.
മസ്കത്ത്: മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ഒമാനിൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് റമദന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി അറിയിച്ചു.റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേർന്നത്.
0 Comments