പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്ത് നടപ്പിൽ വരുത്തുന്ന എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്തം എന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. എൻ കെ മുഹമ്മദ് മുസ്ല്യാർ അദ്ധ്യക്ഷനായി. പി പി ബഷീർ മാസ്റ്റർ ക്ലാസ്സ് നയിച്ചു.
പ്രധാനാധ്യാപകൻ കെ സുലൈമാൻ, എ ഡി എസ് സൈനബ, ഒ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION