Trending

സംഘടനാ സമ്മേളനം സമാപിച്ചു

എളേറ്റിൽ: തെരുവുകൾ  ഇനി സംഘടനാ സമ്മേളനം സംസാരിക്കും എന്ന പ്രമേയത്തിൽ നടന്ന കുണ്ടുങ്ങരപ്പാറ യൂണിറ്റ് സംഘടനാ സമ്മേളനത്തിന് പ്രൗഢ സമാപനം.പരിപാടി SYS സർക്കിൾ ഫിനാൻസ് സെക്രട്ടറി കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് സഈദ് സഅദി പരപ്പനങ്ങാടി,അനസ് പൊയിൽ, ആഷിഖ് സഖാഫി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറി അബ്ബാസ് കാന്തപുരം, നുഹ്മാൻ സഖാഫി, ആലി സഖാഫി, മൻസൂർ പി ടി, അഷ്റഫ് പി ടി, മുസമ്മിൽ, മിശാൽ, ശിഫാദ് കുണ്ടുങ്ങര തുടങ്ങിയവർ സംബന്ധിച്ചു.

ഹിദാശ് അലി സ്വാഗതവും, മാജിദ് അബ്ബാസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right