കുന്നമംഗലം:പതിമംഗലം പെട്രോൾ പമ്പിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഇന്ന് രാവിലെ വയനാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽപെട്ടത്.
തിരുന്നെൽ വേലി സ്വദേശിയായ ഹബീബ് (20 ) ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പം വിനോദയാത്ര പോയി വരുന്ന സമയത്താണ് അപകടം.
ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽപെട്ടു. ഹബീബിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
Tags:
KOZHIKODE