എളേറ്റിൽ:സിപിഐ(എം) എളേറ്റിൽ ലോക്കലിലെ ചെറ്റക്കടവ് ബ്രാഞ്ച് കൊടക്കാട് രാധക്ക് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം സിപിഐ(എം) താമരശ്ശേരി ഏരിയ സെക്രട്ടറി സ. കെ. ബാബു നിർവ്വഹിച്ചു.
പി. സുധാകരൻ ചടങ്ങിൽ എൻ.കെ സുരേഷ്, വി.പി സുൽഫിക്കർ, പ്രിയങ്ക.കെ, സജിത .ഐ, കെ. ദാസൻ, എം.എസ് മുഹമ്മദ്, സി. ലോഹിതാക്ഷൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
വർഷങ്ങളായി അതിദയനീയമായ സാഹചര്യത്തിൽ ജീവിക്കുന്ന കൊടക്കാട് രാധേച്ചിയുടെ സാഹചര്യം മനസ്സിലാക്കിയാണ് ചെറ്റക്കടവ് ബ്രാഞ്ച് അടിയന്തിരമായി വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.
2021 നവംബർ 13 ന് മുസ്തഫ എറയ്ക്കലിന്റെ വീട്ടിൽ വെച്ച് ഭവന നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.
പി. സുധാകരൻ ചെയർമാൻ, കെ.കെ റഷീദ് മാസ്റ്റർ കൺവീനർ, പി. സി. അഷ്റഫ് മാസ്റ്റർ ട്രഷററായും 14 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
2021 ഡിസംബർ മാസത്തിൽ വീട് പണി ആരംഭിച്ചു. 2022 ഫെബ്രുവരിയോടെ കൃത്യമായ ഇടപെടൽ മൂലം പണി അവസാനിപ്പിക്കാനായി എന്നത് നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കമ്മിറ്റിയുടെ നേട്ടമാണ്.
നിർമ്മാണത്തിന് 278260 രൂപ ചെലവായി. സാധനസാമഗ്രികളും, മാനുഷിക അധ്വാനവും സംഭാവനയായി സ്വീകരിച്ചതും തുകയായി കണക്കാക്കിയത് 113640 രൂപയും, വ്യക്തികളിൽ നിന്നും ലഭിച്ച 113700 രൂപയും കിഴിച്ച് 50920 രൂപ കമ്മിറ്റിക്ക് ബാധ്യതയായി നിൽക്കുന്നു.
Tags:
ELETTIL NEWS