Trending

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി: കാരാടി വി വി ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി പതിനാറാം തിയ്യതി പുലർച്ചെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി മലപുറം പിസിക്കുന്ന് അമ്പായത്തോട് അഷ്റഫിൻ്റെ മകൻ അഷ്ഹർ (21) ആണ് മരണപ്പെട്ടത്.

മാതാവ്: ഹസീന. സഹോദരിമാർ: ഷഫാന, അഫ്രിൻ.

മലപുറം തിരുപ്പൂർ തുകൽ എന്ന വസ്ത്ര വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.

അഷ്ഹറിനെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് 4 പേർക്കും പരിക്കേറ്റിരുന്നു.
Previous Post Next Post
3/TECH/col-right