Trending

സക്സസ് പഠന ക്യാമ്പ് സമാപിച്ചു.

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്  പന്നിക്കോട്ടൂരിൽ വാർഡ് മെമ്പറുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സക്സസിന്റെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട പഠന ക്യാമ്പ് സമാപിച്ചു.

വിദ്യാർത്ഥികൾക്ക് പഠന സഹായം ആവശ്യമുള്ള മുഴുവൻ വിഷയങ്ങളിലും മികച്ച അധ്യാപകരെ ഉൾപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിന്റെ സമാപന സംഗമത്തിൽ വാർഡ് വികസന സമിതി കൺവീനർ എൻ. കെ മുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. വാഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു.

സക്സസ് അംഗങ്ങളായ ബി സി ഷാഫി മാസ്റ്റർ, എം.പി.സി ഷുക്കൂർ മാസ്റ്റർ, പി സി ജസീൽ, ബി സി അമീൻ, കെ.എം ഷഫീഖ് ടി ഫിനുഫവാസ് എന്നിവർ സംസാരിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും അസ്‌ലം വി.പി നന്ദിയും  പറഞ്ഞു.
Previous Post Next Post
3/TECH/col-right