Trending

താമരശ്ശേരിയിൽ നിന്ന് കട്ടിപ്പാറയിലേക്കുളള KSRTC സർവ്വീസുകൾ പുനരാരംഭിക്കണം.

കട്ടിപ്പാറ: പൂനൂർ -കോളിക്കൽ വഴിയും പെരുമ്പള്ളി - ചമൽ വഴിയും കട്ടിപ്പാറയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരുന്ന  KSRTC ബസ്സുകൾ പുന:രാംഭിക്കണം. കട്ടിപ്പാറ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ദുരെ സ്ഥലങ്ങളിലേക്ക് പഠനാവശ്യാർത്ഥം ദിവസവും  പോകുന്നുത്.

അതുപോലെ കട്ടിപ്പാറ ടൗണിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കോളിക്കൽ- വെട്ടി ഒഴിഞ്ഞ തോട്ടം - പെരുമ്പള്ളി.ച മൽ- മുതലായ പ്രദേശങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.   KSRTC ബസ്സുകൾ ഇപ്പോൾ കട്ടിപ്പാറയിലേക്ക് സർവ്വീസ് നടത്താത്തതിനാൽ  വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമൂട്ടിലാണ്.

കട്ടിപ്പാറ ടൗണിലേക്ക് കോവിഡ് ആരംഭികുന്നതിന് മുമ്പ് രാവിലെയും വൈകുന്നേരവും പൂനൂർ -കോളിക്കൽ വഴിയും - പെരുമ്പള്ളി - ചമൽ വഴിയും ഓടികൊണ്ടിരുന്ന KSRTC ബസ്സുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾ ഉടൻ സ്വികരിക്കണമെന്ന് താമരശ്ശേരി താലുക്ക് വികസനസമതി മെമ്പർ മാരായ കെ.വി.സെബാസ്റ്റനും സലിം പുല്ലടിയും താമരശ്ശേരി ATO ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right