Trending

അരങ്ങ് കലാസാംസ്കാരിക വേദി രൂപവത്കരിച്ചു.

കൊടുവള്ളി:കലാസാംസ്കാരിക കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവശകലാകാരൻമാരെയും നവാഗതരെയും സഹായിക്കുന്നതിനും,പതിനെട്ടു വയസിൽ താഴെയുള്ള കാൻസർ പോലെയുള്ളമാരകരോഗം ബാധിച്ചവരെ പുനരുദ്ധരിക്കുന്നതിനുമായി കൊടുവള്ളിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ അരങ്ങ് കലാസാംസ്കാരിക വേദി രൂപവത്കരിച്ചു.

കൊടുവള്ളി മണ്ഡലം പ്രവർത്തനമേഖലയായാണ് അരങ്ങ് പ്രവർത്തിക്കുക. അരങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും കലാ സാംസ്കാരിക സംഗമവും ആഗസ്റ്റ് ആദ്യവാരത്തിൽ നടക്കും.യോഗത്തിൽ കെ.കെ.ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കാരാട്ട് റസാഖ്,.പക്കർ പന്നൂർ ,ബാപ്പുവാവാട്,ഫൈസൽ എളേറ്റിൽ, ടി.പി.എ. മജീദ്,റാഷി താമരശ്ശേരി, ഇ.സി.മുഹമ്മദ്,ഹസ്സൻ കച്ചേരിമുക്ക്,ഒ .പി. റസാഖ് എന്നിവർ സംസാരിച്ചു.അഷ്റഫ് വാവാട് സ്വാഗതവും ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
മുൻ എം.എൽ.എ കാരാട്ട് റസാഖ്, പി.വി.ഷാഹുൽ ഹമീദ് (മുഖ്യ രക്ഷാധികാരികൾ).

കെ.കെ.ആലി കിഴക്കോത്ത് (ചെയർമാൻ),അഷ്റഫ് വാവാട് (കൺവീനർ), ടി.പി.എ.മജീദ് (ട്രഷറർ).

ഫസൽ കൊടുവള്ളി (കോ.ഓർഡിനേറ്റർ).




.
Previous Post Next Post
3/TECH/col-right