Trending

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് സൗദി യാത്ര ചെയ്യാനാവില്ലെന്ന് വിമാനക്കമ്പനികള്‍.

ജിദ്ധ:കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് സഊദിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുക തന്നെ വേണമെന്ന് വിമാന കമ്പനികൾ.

ഇത്തരത്തിലുള്ളവർ സഊദിയിൽ ഹോട്ടൽ ക്വാറന്റൈൻ വാങ്ങിയാലും യാത്ര സാധ്യമാകില്ല. ഇതേതുടർന്ന് ശനിയാഴ്ച കോഴിക്കോട് നിന്നും നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്. ജിദ്ദയിലേക്കുള്ള വിമാനമാണ് യാത്ര ചെയ്യാൻ അനുവദിക്കാതെ യാത്രക്കാരെ മടക്കിയത്.

കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാതെ സഊദിയിലേക്ക് യാത്ര അനുവദിക്കുന്നില്ലെന്ന് ഇന്നലെ രാവിലെ മാധ്യങ്ങമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഊദി എയർലൈൻസ് ഇത് സംബന്ധിച്ച് അറിയിപ്പും നൽകിയിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ ട്രാവൽ അപ്ഡേറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്ര തന്നെ അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്നും വാക്സിൻ സ്വീകരിച്ച് എട്ട് മാസം പിന്നിട്ടതിനാൽ ബൂസ്റ്റർ എടുക്കാതെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നുമാണ് ബോർഡിങ് സമയത്ത് വിമാന കമ്പനി അറിയിച്ചതെന്ന് യാത്ര തടസപ്പെട്ട യാത്രക്കാരൻ പറഞ്ഞു.
Previous Post Next Post
3/TECH/col-right