Latest

6/recent/ticker-posts

Header Ads Widget

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാലു വയസ്സുകാരൻ മരിച്ചു.

താമരശ്ശേരി:  കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന  കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാലു വയസ്സുകാരൻ മരിച്ചു.

നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ സാവിയോ ഷിബു (4) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരുക്കേറ്റു.

പരിക്കേറ്റ കാർ യാത്രക്കാരായ ഷിബു, റീന, റീജ, എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 4 മണിക്കായിരുന്നു അപകടം.

Post a Comment

0 Comments