കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്കൂൾ നൂറാം വാർഷികത്തിൻ്റെ മുന്നോടിയായി 100 ഇന പരിപാടികൾ നടപ്പാക്കുവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഹോം ലൈബ്രറി തുടങ്ങുന്ന 'അക്ഷര വീട്' പദ്ധതിക്ക് 11.02.22 വെള്ളിയാഴ്ച തുടക്കം കുറിക്കുന്നു .ഓൺലൈൻ പഠന കാലത്തും കുട്ടികളിലെ വായനാശീലം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള മാർഗമായാണ് വിദ്യാലയം ഈ പരിപാടിയെ ഏറ്റെടുത്തിരിക്കുന്നത്.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഹമ്മദ് കുട്ടി ഉണ്ണികുളം,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല മാസ്റ്റർ എന്നിവരാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
Tags:
EDUCATION