Latest

6/recent/ticker-posts

Header Ads Widget

നീന്തൽ പരിശീലന ക്യാമ്പ് മാതൃകാപരം:എം ടി അയ്യൂബ്ഖാൻ.

മടവൂർ:ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി ജില്ലാ സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പ് മാതൃകാപരമാണെന്ന് താമരശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി അയ്യൂബ്ഖാൻ.

പുതിയ കാലത്ത് വിദ്യാർത്ഥികൾ നീന്തൽ പഠിച്ചിരിക്കേണ്ടത് അത്യാവശ്യം ആണെന്നും ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാധ്യമാക്കുമെന്നും  വിദ്യാർത്ഥികൾ എല്ലാ വിധ പ്രോൽസാഹനവും നൽകുമെന്നും അദ്ധേഹം  പറഞ്ഞു.

എ പി യൂസഫ് അലി അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് നൗഷാദ് പന്നൂർ മുഖ്യാതിഥിയായിരുന്നു.മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം വി സി  റിയാസ് ഖാൻ , സൂരജ് മാസ്റ്റർ മുട്ടാഞ്ചേരി , റാഫി മാസ്റ്റർ ചെരച്ചോറ , മുനീർ പുതുക്കുടി, അമൽ സർ  എന്നിവർ സംസാരിച്ചു . പി റസാഖ് സ്വാഗതവും , ജഗത്ത് നന്ദിയും പറഞ്ഞു

Post a Comment

0 Comments