Trending

മൈക്രോ ഹെൽത്ത് ലാബിനെതിരായി ഉയരുന്ന പരാതികളിൽ വ്യക്തമായ അന്വേഷണം വേണം:മലബാർ ഡവലപ്മെൻറ് ഫോറം.

മൈക്രോ ഹെൽത്ത് ലാബിനെതിരായി
കാണുന്ന പരാതികളിൽ 
വ്യക്തമായ അന്വേഷണം വേണമെന്ന് മലബാർ ഡവലപ്മെമെൻറ് ഫോറം ആവശ്യപ്പെട്ടു. കരിപ്പൂർ വിമാന താവളത്തിൽ മൈക്രോ ലാബ് ഉപയോഗിക്കുന്ന ടെസ്റ്റ് കിറ്റിൽ സംശയമുണ്ട്.

നെടുമ്പാശ്ശേരി വിമാന താവളത്തിൽ മൈക്രോ ലാബല്ലാത്ത ഏജൻസിയിൽ നിന്നും Rapid PCR Test ചെയ്യുന്നവരിൽ കരിപ്പൂരിനെ മൈക്രോ ഹെൽത്തിനെ പോലെ പരാതി ഉയരുന്നില്ല .

ഈ സംഭവത്തെ കുറിച്ച് ശാസ്ത്രീയമായ വിശദീകരണം മൈക്രോ ഹെൽത്ത് മാനേജ്മെന്റിനോടാവശ്യപ്പെട്ടുവെങ്കിലും അവർ ഒഴിഞ്ഞു മാറുകയാണ്. എന്തിനാണ് അവർ ഒഴിഞ്ഞു മാറുന്ന എന്ന് വ്യക്തമാക്കിയിട്ടില്ല.

കോഴിക്കോട്ടെ അരീക്കാട് സ്വദേശിനിയായ റുക്സാനക്കും - കുടുംബത്തിനും കഴിഞ്ഞ ദിവസം സംഭവിച്ചതും ഇത് തന്നെ.

കരിപ്പൂരിൽ നിന്നും റാപ്പിഡ് പി.സി.ആർ എടുത്ത റുക്സാന പോസിറ്റീവായതിന് ശേഷം കോഴിക്കോട്ടെത്തി Rapid തന്നെ ചെയ്തപ്പോൾ നെഗറ്റീവായി.

കരിപ്പൂരിൽ മൈക്രോ ലാബിന് പുറമെ മറ്റു ഏജൻസികളെയും നിയമിക്കണം

വിമാന താവളത്തിൽ പോസറ്റീവ് ആകുമ്പോൾ ഒരു മണിക്കൂറിന് ശേഷം മറ്റൊരു അവസരം കുടി സൗജന്യമായി നൽകണം.

മൈക്രോ ഹെൽത്തിന്റെ സുതാര്യതക്ക് സംശയമുണ്ട് -
ദിനംപ്രതി ഒട്ടേറെ പരാതികളാണ് പുറത്ത് വരുന്നത്, പരിശോധനയിൽ കാര്യമായ തകരാർ ഉണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് മലബാർഡവലപ്മെമെൻറ് ഫോറം ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post
3/TECH/col-right