Trending

സൗദിയിലേക്ക് വരുന്നവരും പോകുന്നവരും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ റിസൾട്ടോ ആന്റിജൻ റിസൽറ്റോ ഹാജരാക്കണം

ജിദ്ദ: സൗദിയിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാർക്കും സൗദിയിൽ നിന്ന് പുറത്ത് പോകുന്ന സ്വദേശികൾക്കും പുതിയ നിബന്ധനകൾ ബാധകമാക്കി സൗദി ആഭ്യന്തര മന്ത്രാലയം.

പുതിയ നിബന്ധന പ്രകാരം സൗദിയിലേക്ക് വരുന്നവരും പുറത്ത് പോകുന്നവരുമായ യാത്രക്കാർ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ്‌ അല്ലെങ്കിൽ അംഗീകൃത ആന്റിജന്റ് ടെസ്റ്റ്‌ – നെഗറ്റീവ് റിസൾട്ട് ഹാജരാക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

8 വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.

സൗദികൾക്ക് ടെസ്റ്റ്‌ റിസൾട്ട് പോസിറ്റീവ് ആണെങ്കിലും നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശീക്കാൻ അനുമതിയുണ്ടാകും.

16 വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശികൾ സെക്കൻഡ് ഡോസ് എടുത്ത് 3 മാസം പിന്നിട്ടിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ  സൗദിയിൽ നിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടാകൂ.

2022 ഫെബ്രുവരി 9 നു പുലർച്ചെ 1 മണി മുതലാണ് നിയമം പ്രാബല്യത്തിൽ വരികയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Previous Post Next Post
3/TECH/col-right