Trending

കോഴിക്കോട് ജില്ല A കാറ്റഗറിയില്‍:ജില്ലാ കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി

കോഴിക്കോട് : ജനുവരി  20 മുതല്‍ 26 വരെയുള്ള ആഴ്ചയില്‍ കോഴിക്കോട് ജില്ലയില്‍ ‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍  കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ അറിയിച്ചു. 

 ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ആശുപത്രികളില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കിയാണ്  ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍                                    ഏര്‍പ്പെടുത്തുന്നത്. 

എ- കാറ്റഗറിയില്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് പൊതുജനാരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയും കെറോണ വൈറസ് വ്യാപനം എന്ന ദുരന്തം ഒഴിവാക്കുന്നതിനും അത്യാവശ്യമാണെന്ന്  വ്യക്തമായ സാഹചര്യത്തില്‍  ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടർ    ദുരന്തനിവിരണനിയമം സെക്ഷന്‍ 30(iii,v), 34(c) പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി.
 
 ജില്ലയില്‍ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,മത, സാമുദായിക, പൊതുപരിപാടികള്‍ക്കും വിവാഹം -   മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേരേ  പങ്കെടുക്കാവൂ.   ജനുവരി 30 ന്   അവശ്യ  സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.
Previous Post Next Post
3/TECH/col-right