എളേറ്റിൽ :ജനു 15 മുതൽ ഫെബ്രു: 28 വരെ നടക്കുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. പ്രസിഡണ്ട് പി പി നസ്റിയുടെ അധ്യക്ഷതയിൽ എം.കെ രാഘവൻ എം പി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നിർധനരായ രോഗികൾക്ക് നല്കിയ ഭക്ഷ്യ കിറ്റ് വിതരണത്തിൻ്റെയും സൗജന്യ ചികിൽസയുടെ ഭാഗമായുള്ള സസ്നേഹം പദ്ധതിയുടേയും ഉദ്ഘാടനവും എം പി നിർവ്വഹിച്ചു.
വാർഡുകളിൽ നിന്നും തെരഞ്ഞെടുത്തപാലിയേററീവ് വളണ്ടിയർമാർക്ക് സിസ്റ്റർ സ്റ്റല്ല ക്ലാസ്സെടുത്തു. ദേശീയഗാനം ഒരേ സമയം ഇരു കൈകൾ കൊണ്ടും എഴുതി അവാർഡ് നേടിയ ശ്രുതിലയ യെയോഗത്തിൽ ആദരിച്ചു.
വൈ.പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ, ബ്ലോക്ക്സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ടി എം രാധാകൃഷ്ണൻ. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ജബ്ബാർ മാസ്റ്റർ 'പ്രിയങ്ക കരൂഞ്ഞിയിൽ,മെമ്പർമാരായമംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സജിദ ,സി എം ഖാലിദ്, വി പി അഷ്റഫ് ,കെ കെ മജീദ്, ജസ്ന, വഹീദ ടീച്ചർ, അർഷദ്, കെ.മുഹമ്മദലി, കെ പി വിനോദ് ,സാജിദത്ത്.ഷിജി ഒരലാക്കോട്
എംഎ ഗഫൂർ ,എം എം വി ജയകുമാർ, ബാബു, നൗഷാദ് കരിമ്പയിൽ.പി സി സലാം മാസ്റ്റർ, വി എം മനോജ്, സിനി. ഹെൽത് ഇൻസ്പെക്ടർ ബഷീർ പ്രസംഗിച്ചു.
0 Comments