Trending

കേരളത്തില്‍ പ്രവാസികള്‍ക്ക്​ ക്വാറന്‍റീന്‍ തുടങ്ങി; നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കാൻ

വിദേശത്തുനിന്നെത്തുന്നവര്‍ക്ക്​ സര്‍ക്കാര്‍ ഏര്‍പെടുത്തിയ ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍ തുടങ്ങി. ചൊവ്വാഴ്ച മുതലാണ്​ പ്രാബല്യത്തില്‍ വന്നത്​.ഏഴ്​ ദിവസം ക്വാറന്‍റീന്​ ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയര്‍സുവിധയില്‍ അപ്​ലോഡ്​ ചെയ്യണമെന്നും നിര്‍ദേശമുണ്ട്​. ഈ സാഹചര്യത്തില്‍ നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

യാത്രക്ക്​ മുന്‍പ്​ സെല്‍ഫ്​ ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധയില്‍ അപ്​ലോഡ്​ ചെയ്യണം. www.newdelhiairport.in എന്ന വെബ്​സൈറ്റ്​ വഴിയാണ്​ സമര്‍പ്പിക്കേണ്ടത്​.

യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന്‍റെ നെഗറ്റീവ്​ ഫലം അപ്​ലോഡ്​ ചെയ്യണം. ഇതിന്‍റെ കോപ്പി കൈയില്‍ കരുതണം (മൊബൈലില്‍ കാണിച്ചാല്‍ പോര).

അഞ്ച്​ വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ കോവിഡ്​ പരിശോധന ആവശ്യമില്ല.

നാട്ടിലെ വിമാനത്തവളങ്ങളില്‍ റാന്‍ഡം പരിശോധനയാണ്​ നടത്തുന്നത്​. രണ്ട്​ ശതമാനം യാത്രക്കാരെ പരിശോധനക്ക്​ വിധേയരാക്കും.

എയര്‍ലൈനുകളാണ്​ ഇവരുടെ ലിസ്റ്റ്​ തയാറാക്കുന്നത്​. അതില്‍ ചിലപ്പോള്‍ നിങ്ങളുമുണ്ടാകാം. അഞ്ച്​ വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല

എല്ലാ യാത്രക്കാരും ഏഴ്​ ദിവസം ഹോം ക്വാറന്‍റീനില്‍ കഴിയണം.

എട്ടാം ദിവസം ആര്‍.ടി പി.സി.ആര്‍ എടുത്ത ശേഷം ​എയര്‍ സുവിധയില്‍ അപ്​ലോഡ്​ ചെയ്യണം.

നെഗറ്റീവാകുന്നവര്‍ ഏഴ്​ ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.

പോസിറ്റീവാകുന്നവര്‍ ഐസോലേഷനില്‍ കഴിയണം. ഇവരുടെ റിസല്‍ട്ട്​ കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക്​ അയക്കും.

ഹൈ റിസ്ക്​ രാജ്യങ്ങളില്‍ നിന്ന്​ വരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തില്‍ കോവിഡ്​ പരിശോധനക്ക്​ വിധേയരാകണം. ഗള്‍ഫ്​ രാജ്യങ്ങളൊന്നും ഹൈ റിസ്​ക്​ പട്ടികയില്‍ ഇല്ല.

കടല്‍ മാര്‍ഗവും കരമാര്‍ഗവും എത്തുന്നവര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.
Previous Post Next Post
3/TECH/col-right