Trending

എസ് പി സി അവധിക്കാല ക്യാമ്പ് ജീവനം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 'ജീവനം' സംഘടിപ്പിച്ചു. കേഡറ്റുകളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന വിവിധ ക്ലാസുകളും യോഗ, പരേഡ്, ഫിസിക്കൽ ട്രെയിനിങ്ങ് എന്നിവയും നടത്തി. 

ബാലുശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ സുരേഷ്കുമാർ പതാക ഉയർത്തി. ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. അജിത്കുമാർ അധ്യക്ഷനായി.

 ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എം ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സാജിത, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ടകണ്ടി, പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, അബ്‌ദുൽ സത്താർ, എ.വി. മുഹമ്മദ്, കെ.അബ്ദുസ്സലീം, സി പി ഒ ജാഫർ സാദിഖ്, 
എന്നിവർ സംസാരിച്ചു.

 ഹെഡ്മാസ്റ്റർ വി.അബ്ദുൽ ബഷീർ സ്വാഗതവും സീനിയർകേഡറ്റ് അഹമ്മദ് സനാബിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right