കൊടുവള്ളി :പുത്തൂർ കൊയിലാട് രിഫാഇയ്യ ആണ്ടു നേർച്ചയുടെയും വാർഷികത്തിന്റെയും ഭാഗമായി മാപ്പിളപ്പാട്ട് സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.അഡ്വ.പി.ടി.എ.റഹീം എം.എൽ.എഉദ്ഘാടനം ചെയ്തു.
ടി.പി ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, മാപ്പിളപ്പാട്ട് എഴുത്തുകാരായ പക്കർ പന്നൂർ, അഷ്‌റഫ് വാവാട് എന്നിവർ വിഷയാവതരണം നടത്തി.
ഒ.പി.ഐ കോയ, ഹസ്രത് അബൂബക്കർ മുസ്‌ലിയാർ, സുലൈമാൻ സഖാഫി കുഞ്ഞു കുളം, എൻ.പി.എ മുനീർ സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസർ ടി.ശറഫുദ്ധീൻ ക്‌ളാസെടുത്തു.
Tags:
KODUVALLY