മങ്ങാട്:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മങ്ങാട് എ.യു.പി. സ്കൂളിൽ സമൂഹ ചിത്രരചന നടത്തി.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ചിത്രകാരനും ശിൽപിയുമായ കലാദർശൻ രാകേഷ് നിർവഹിച്ചു.
സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും സമൂഹ ചിത്രരചനയിൽ പങ്കാളികളായി.
പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ ചാലിൽ അധ്യക്ഷത വഹിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ഉമ്മർ മാസ്റ്റർ വിഷയാവതരണം നടത്തി.
പി.ടി.എ. വൈസ് പ്രസിഡണ്ട് ടി.പി. ഷാജി , ജയിൻ മാസ്റ്റർ ചിത്രകലാ അധ്യാപകൻ ബിആർസി, എ.കെ ഗ്രിജീഷ് മാസ്റ്റർ ജബ്ബാർ മാസ്റ്റർ, നഫീസ ടീച്ചർ
എന്നിവർ ആശംസകൾ അറിയിച്ചു.
സ്കൂൾ എച്ച്. എം. ഇൻചാർജ് മക്കിയ ടീച്ചർ സ്വാഗതവും, ലൂണ പി.കെ നന്ദിയും രേഖപ്പെടുത്തി
Tags:
EDUCATION