താമരശ്ശേരി: ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു. കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി ഇടിച്ച് പാലത്തിന്റെ കൈവരി തകർന്നിരുന്നു. ഇന്നലെ ഉച്ചക്ക് 12.50ഓട് കൂടിയാണ് അപകടം നടന്നത്.
പാലത്തിന്റെ കൈവരി തകർന്ന് റോഡിലേക്ക് ഇളകി നിക്കുന്നത് ഇതിന് മുൻപും എളേറ്റിൽ ഓൺലൈൻ റിപ്പോർട് ചെയ്തിരിന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വീതി കുറഞ്ഞ പാലത്തിന്റെ മുകളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. അപകടത്തിൽ ആളപായമില്ല.
Tags:
THAMARASSERY