Trending

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് മൊത്തം രോഗികള്‍ 21

ജയ്പൂർ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ ഏഴ് പേർക്കും ഡൽഹിയിൽ ഒരാൾക്കും ഇന്ന് ഒമിക്രോൺ സ്ഥരീകരിച്ചു.

രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കാണ് രോഗം ബാധിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ മാസം 25-ന് എത്തിയവരാണ് ഈ കുടുംബം. ദക്ഷിണ ആഫ്രിക്കയിൽ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.

മഹാരാഷ്ട്രയിലെ ചിഞ്ച് വാഡിൽ നിന്നുള്ള ആറു പേർക്കും പുണെയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോൺ ഇതോടെ ഇന്ത്യയിൽ 21 പേർക്ക് സ്ഥിരീകരിച്ചു.

കർണാടകയിൽ രണ്ടുപേർക്കും ഗുജറാത്തിൽ ഒരാൾക്കും നേരത്തെ രോഗം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേർന്നേക്കും.
Previous Post Next Post
3/TECH/col-right