Trending

ഉമറലി തങ്ങൾ ഉറച്ചനിലപാടിന്റെ മാതൃക: ഡോ.എം.കെ മുനീർ എം.എൽ.എ.

കൊടുവള്ളി: ദീർഘവീക്ഷണത്തിന്റെയും ഉറച്ച നിലപാടിന്റെയും ഉത്തമ മാതൃകയായിരുന്നു പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്ന് എം.കെ മുനീർ എം.എൽ എ പ്രസ്താവിച്ചു. കത്തറമ്മലിൽ ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് രോഗികൾക്കാവശ്യമായ ആംബുലൻസ് അടക്കം വിവിധ ഉപകരണങ്ങൾ ആവശ്യക്കാർക്ക് നൽകി വരുന്നു. കക്ഷി ജാതി-മത ഭേദമന്യേ സേവനം ചെയ്യുന്ന യു.എസ്.ആർ ന്റെ മാതൃക വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ പി.ടി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. ജബ്ബാർ മാസ്റ്റർ, ടി കെ അബു ഹാജി,പി ഡി. അബ്ദുറഹിമാൻ,പി.എം ഹമീദ് മാസ്റ്റർ, ടി.പി. സൈദൂട്ടി മാസ്റ്റർ, വി കെ അബ്ദുഹാജി, എ പി മജീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മുജീബ് കൈപാക്കിൽ സ്വാഗതവും കെ.പി മജീദ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണത്തിൽ അബ്ദുറസാഖ് ബുസ്താനി, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി തുടങ്ങിയവർ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് മഅ്മൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തും.
Previous Post Next Post
3/TECH/col-right