Trending

എം ജെ എച്ച് എസ് എസിൽ "ചങ്ക്" ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച് വരുന്ന കൗമാര വിദ്യഭ്യാസ ശാക്തീകരണ പദ്ധതിയായ
CHANK (Campaign for Healthy Adolescence Nurturing , Kozhikode) ക്യാമ്പയിന് ELETTIL MJ ഹൈസ്ക്കൂളിൽ ആരംഭം കുറിച്ചു.

പദ്ധതിയുടെ  ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായ  പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എ നിഷ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെന്റർ Dr ഗീതു സതീഷ്,  ക്ലാസിന് നേതൃത്വം നൽകി.എഡ്യുകെയർ കോ-ഓർഡിനേറ്റർ ഹബീബ്  റഹ്മാൻ സ്വാഗതവും,ചങ്ക് കൺവീനർ സാജിത നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right