Trending

കർഷകർക്ക് നൂറ് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

താമരശ്ശേരി:ബിജെപി രാജ്യസഭാ അംഗവും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപി  ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കർഷകർക്ക് നൂറ്,  തെങ്ങിൻ തൈകൾ  വിതരണം ചെയ്യുന്ന പരിപാടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നൂറു പേർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തേറ്റാമ്പുറം കാവുള്ള പറമ്പിൽ ഷീബ ആദ്യ തൈ ഏറ്റുവാങ്ങി.പള്ളിയറക്കാവ് ഹാളിൽ നടന്ന പരിപാടിയിൽ കാവ് ഭൂമിയിൽ കേരവൃക്ഷതൈ നടുകയും ചെയ്തു

എം.പി. വിഭാവനം ചെയ്ത സ്മൃതി കേരം, ഒരു കോടി തെങ്ങിൻ തൈ നടീൽ യജ്ഞം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ നാട് കേരവൃക്ഷ സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യുൽപ്പാദനപരമായ അനേകം കാര്യങ്ങൾക്ക് കേരവൃക്ഷവും നാളികേരവും ഏറെ ഉപകാരപ്രദമാകുമെന്ന സന്ദേശം പുതു തലമുറയ്ക്ക് പകർന്നു നൽകണം. നാടിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് സമ്പന്നമായ കാർഷിക സംസ്കൃതി അനിവാര്യമായ കാലമാണിത്.

കെ.മനോജ്, ഗിരീഷ് തേവള്ളി എന്നിവർ സുരേഷ് ഗോപിയെ ഹാരാർപ്പണം നടത്തി.ചിത്രകാരൻ അനിതാബ് വരച്ച  തെയ്യം ചിത്രം എ.കെ.ബബീഷ് അനിതാബ് തേറ്റാമ്പുറം എന്നിവർ എം.പി.ക്ക് നൽകി.മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി അധ്യക്ഷനായി.

ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ , ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ , ഇ.പ്രശാന്ത് കുമാർ സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, രതി രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.മണ്ഡലം ജനറൽ സിക്രട്ടറിമാരായ വി.പി.രാജീവൻ സ്വാഗതവും വത്സൻ മേടോത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right