ബാലുശ്ശേരി : ഉണ്ണികുളം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വള്ളിയോത്ത് 15ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ ഒ.എം. ശശീന്ദ്രനും, എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ.വി. പുഷ്പരാജനും സ്ഥാനാർഥി കൾ.എസ്.സി ജനറല്‍ സംവരണ വാര്‍ഡായ വള്ളിയോത്ത് കഴിഞ്ഞതവണ വിജയിച്ച മുസ്ലിംലീഗിലെ ഇ. ഗംഗാധരന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഏറാടിയില്‍ ഇന്ദിര പ്രസിഡന്റും എല്‍.ഡി.എഫിലെ നിജില്‍ രാജ് വൈസ് പ്രസിഡന്റുമാണ്.
ആകെയുള്ള 23 വാര്‍ഡുകളില്‍ യു.ഡി.എഫ് 10, എല്‍.ഡി.എഫ് 10, ബി.ജെ.പി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഈ വാര്‍ഡില്‍ ഒഴിവു വന്നതോടെ യു.ഡി.എഫിന് ഒമ്ബതും എല്‍.ഡി.എഫിന് 10 ഉം അംഗങ്ങളായി.
Tags:
POONOOR