Trending

"ഊമക്കുയിൽ പാടുമ്പോൾ" പ്രകാശനം ചെയ്തു

ഷാർജ: സിദ്ദീഖ് ചേന്ദമംഗല്ലൂർ രചിച്ച "ഊമക്കുയിൽ പാടുമ്പോൾ" ഷാർജ ബുക്ക്ഫെസ്റ്റിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
ചടങ്ങിൽ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ,ഷാനിബ് കമാൽ, കെ.ടി. അബ്ദുറബ്, ബഷീർ തിക്കോടി എന്നിവർ പങ്കെടുത്തു.

"ഊമക്കുയിൽ പാടുമ്പോൾ" എന്ന സിനിമ 
നിലമ്പൂർ ആയിശ എന്ന 76 കാരിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ്, മാളവിക എന്ന ബാലതാരത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് എന്നിവ നേടിക്കൊടുത്ത മികച്ച നിലവാര സിനിമയാണ്.

സംസ്ഥാന അവാർഡുകൾക്ക് പുറമെ സിദ്ദീഖ് ചേന്ദമംഗല്ലൂർ(നവാഗത സംവിധായകൻ), വിധുപ്രതാപ്(ഗായകൻ), മാളവിക(ബാലനടി), മികച്ച സന്ദേശ സിനിമ തുടങ്ങി നാല് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും സിനിമ നേടിയിട്ടുണ്ട്.

2012 ൽ 30 ൽ പരം ചെറുതും വലുതുമായ അവാർഡുകൾ വാരിക്കൂട്ടിയ സിനിമയുടെ തിരക്കഥയാണ് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടത്.
ലിപി പബ്ലിക്കേഷൻസിന്റെ ബാനറിൽ ഷാർജ ബുക്ക്ഫെസ്റ്റിൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
പ്രസ്തുത സിനിമ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് 2012 ൽ കേരള സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right