Trending

വ്യക്തി സമ്പർക്കത്തിലാണ് ഇസ്ലാമിനെ അടുത്തറിയുന്നത്: മുരളീധരൻ

താമരശ്ശേരി: സോഷ്യൽ മീഡിയയിലെ കുതന്ത്രങ്ങളിലും തെറ്റിദ്ധരിപ്പിക്കലുകളിലും അകപ്പെട്ട് ധ്രുവീകരണമുണ്ടാക്കുന്ന സാമൂഹികതയിൽ നിന്ന് വ്യത്യസ്തമായി വ്യക്തിസമ്പർത്തിലൂടെ ജീവിച്ച് കാണിക്കുന്ന മുസ്ലിംകളിലൂടെയാണ് ഇസ്ലാമിനെ അടുത്തറിയുന്നതെന്നും പാരസ്പര്യത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും അയൽപക്ക സ്നേഹത്തിനും കലവറയില്ലാതെ പ്രേരണ നൽകുന്ന പ്രവാചകൻ്റെ ജീവിതവീക്ഷണമാണ് മുസ്ലിംകളിൽ കാണുകയെന്നും മതം നോക്കാതെ മാനവികതയെ ഉത്തമമാക്കുന്ന രീതിയാണ് മുസ്ലിംകളിൽ കാണുന്നതെന്നും പ്രമുഖ മാധ്യമ പ്രവത്തകൻ എ.പി.മുരളീധരൻ പറഞ്ഞു. കൂടത്തായി ഇസ്ലാമിക് ദഅവാ സെൻ്റർ നടത്തിയ 'ഫിദൻ ലി മദീന ' മീലാദ് കാമ്പയിൻ്റെ സമാപന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൂടത്തായി ബസാർ മഹല്ല് പ്രസിഡൻ്റ് പി.പി.കുഞ്ഞായിൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.ഐ.ഡി.സി.ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു.

സി.കെ.അഹമ്മദ് കുട്ടി ഫൈസി, റഫീഖ് സക്കരിയ്യ ഫൈസി, അബ്ദുൽ ഹക്കീം ബാഖവി, വി.കെ.ഇമ്പിച്ചി മോയി, ബാബു കുടുക്കിൽ, ടി.കെ.മാമു ഹാജി,ഫൈസൽ ഫൈസി, പി.ടി.ഷൗക്കത്തലി മുസ്ലിയാർ, എം.ടി.മുഹമ്മദ് മാസ്റ്റർ, കെ.എം. ആലിക്കുട്ടി ഹാജി, പി.പി.കുഞ്ഞമ്മദ് ഹാജി, പി.ടി.വി. ആലി, വി.കെ.സിയ്യാലി, മുനീർ കൂടത്തായി ,അൻവർ പുറായിൽ പ്രസംഗിച്ചു.

മുദരിസ് മുഹമ്മദ് സ്വാലിഹ് ഫൈസി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. ജന.സെക്രട്ടറി നാസർ ഫൈസി കൂടത്തായി സ്വാഗതവും വർ.സെക്രട്ടറി മുജീബ് കൂളിക്കുന്ന് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right