Trending

തെർമൽ സ്കാനർ നൽകി ; മടവൂർ സർവീസ് സഹകരണ ബാങ്ക് മാതൃകയായി.

നവംബർ ഒന്നിന് സ്കൂൾ  തുറക്കുന്നതിന്റെ ഭാഗമായി മടവൂർ എ യു പി സ്കൂളിലെ വിദ്യാർഥികളെ ശരീരതാപനില പരിശോധിക്കാനുള്ള തെർമൽ സ്കാനറുകൾ നൽകി മടവൂർ സർവീസ് സഹകരണ ബാങ്ക് മാതൃകയായി.

വിദ്യാർത്ഥികളുടെ ശരീരോഷ്മാവ്  പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനർ സ്കൂൾ വാഹനങ്ങളിലും പ്രവേശന കവാടത്തിലും  ഉറപ്പുവരുത്തുo.തെർമൽ സ്കാനറുകൾ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടിവി അബൂബക്കർ സ്കൂൾ പ്രധാനാധ്യാപകൻ എം അബ്ദുൽ അസീസിന് കൈമാറി.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അസീസ് മാസ്റ്റർ,പി ടി എ പ്രസിഡണ്ട് ടികെ അബൂബക്കർ മാസ്റ്റർ,മാനേജ്മെൻ്റ് പ്രതിനിധി ടി കെ സൈനുദ്ധീൻ, 
എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right