Trending

പൂനൂര്‍ നടന്നു തീര്‍ത്ത വഴികള്‍; കവര്‍ പ്രകാശനം ചെയ്തു

പൂനൂര്‍: അഹമ്മദ് കുട്ടി ഉണ്ണികുളം രചിച്ച പൂനൂര്‍ നടന്നു തീര്‍ത്ത വഴികള്‍ പുസ്തക പ്രകാശനം നാടിന്റെ ഉത്സവമാക്കാന്‍ പൂനൂര്‍ വ്യാപാരഭവന്‍ മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് താര അബ്ദുറഹ്മാന്‍ ഹാജി നിര്‍വഹിച്ചു.

പ്രകാശനച്ചടങ്ങും സാംസ്‌കാരിക സംഗമവും വിജയിപ്പിക്കാന്‍ എ കെ ഗോപാലന്‍, എ കെ മൊയ്തീന്‍ മാസ്റ്റര്‍, താര അബ്ദുറഹ്മാന്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് മെമ്പര്‍ സി പി കരീം മാസ്റ്റര്‍ ചെയര്‍മാനും ഷാനവാസ് എ എസ് ജന. കണ്‍വീനറുമായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണ യോഗം അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ടൗണ്‍ബുക്ക് പബ്ലിക്കേഷന്‍ ജന. എഡിറ്റര്‍ വി കെ ജാബിര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം അബ്ദുല്ല മാസ്റ്റര്‍, സി കെ എ ഷമീര്‍ ബാവ, ടി എം അബ്ദുല്‍ഹക്കീം, കെ അബ്ദുല്‍ മജീദ്, ഡോ. യു കെ മുഹമ്മദ്, പി എച്ച് ഷമീര്‍, ഇ വി അബ്ബാസ്, സുബൈര്‍ പൂനൂര്‍, സി പി എ റഷീദ്, വി സൈഫുദ്ദീന്‍, എ എസ് ഷാനവാസ്, സാലിഹ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

നവംബര്‍ 4ന് വൈകു. 3 മണിക്ക് പൂനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right