കാരുണ്യതീരം ക്യാമ്പസ്സിൽ തിയ്യക്കണ്ടി അബ്ദുള്ള, മറിയം എന്നിവരുടെ സ്മരണയിൽ കുടുംബം നിർമിച്ച സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് ഉദ്ഘാടനം 2021 ഒക്ടോബർ 23 ശനിയാഴ്ച്ച എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാൻ പി മുഖ്യാഥിതിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കാരുണ്യതീരം ക്യാമ്പസിലെ 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ തൊഴിൽ പരിശീലനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് യൂണിറ്റിന്റെ ഭാഗമായാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്.
Tags:
POONOOR