Trending

കിഴക്കോത്ത് പഞ്ചായത്ത് ശുചീകരണ പ്രവർത്തികൾക്ക് തുടക്കം

എളേറ്റിൽ:ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന ലക്ഷ്യത്തോടുകൂടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  എട്ടുദിവസം നീണ്ടുനിൽക്കുന്ന ശുചീകരണ ക്യാമ്പയിന് തുടക്കമായി ഗ്രാമ പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ എളേറ്റിൽ വട്ടോളി ടൗൺ ഗ്രാമപഞ്ചായത്ത്  അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകർ തൊഴിലുറപ്പ് പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണമായി ക്ലീൻ ചെയ്തു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്‌റി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ   ഒട്ടുമിക്ക അംഗങ്ങളും റോഡിലിറങ്ങി വേസ്റ്റുകൾ ശേഖരിച്ച് ക്ലീൻ പദ്ധതികൾക്ക് നേതൃത്വം നൽകിയത് ജനങ്ങൾക്ക് പുത്തനുണർവ് നൽകി.
വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്ടു പൊയിൽ, ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ കാലിദ് സിഎം, വി പി അഷ്റഫ്, സജിത എളേറ്റിൽ, ജസ്ന അസൈൻ, വഹീദ കയ്യലശ്ശേരി, സാജിദത്ത്,എന്നിവരുടെ നേതൃത്വത്തിൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് എളേറ്റിൽ വട്ടോളി ടൗണിൽ പൂർണ്ണ ശുചീകരണം നടത്തി.ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ടച്ചിങ് ഫോർ ലൈഫ് ക്ലബ്ബ് ഭാരവാഹികളായ ഹബീബ്, ജംഷീർ അലി, ഫസൽ റഹ്മാൻ, ഷഫീർ  എന്നിവർ പങ്കെടുത്തു.

ഇന്നലെ കത്തറമ്മൽ അങ്ങാടി ശുചീകരണം നടത്തി.വരും ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ പ്രധാന അങ്ങാടികൾ ശുചീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്റി അറിയിച്ചു.
Previous Post Next Post
3/TECH/col-right