Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ട വാക്‌സിനേഷൻ 100ശതമാനം പൂർത്തിയായി എന്ന അവകാശവാദം സത്യവിരുദ്ധം:എൽ. ഡി. ഫ്.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ട വാക്‌സിനേഷൻ 100ശതമാനം പൂർത്തിയായി എന്ന പഞ്ചായത്ത്‌ ഭരണാധികാരികളുടെ അവകാശവാദം സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും, യൂത്ത്ലീഗ് പ്രവർത്തകരെയും യുഡിഫ് നേതാക്കന്മാരെയും ഉൾകൊള്ളിച്ചുകൊണ്ട് നടന്ന പ്രഖ്യാപന ചടങ്ങ് വെറും പ്രഹസനമാണെന്നും എൽഡിഫ് കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മറ്റി അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാക്‌സിനേഷൻ ക്യാമ്പുകളിലും ടെസ്റ്റ്‌ ക്യാമ്പുകളിലും രോഗികൾക്കിടയിലും പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ച ആശാവർക്കർമാർ,വാർഡ് മെമ്പർമാർ, RRT വോളന്റീർമാർ എന്നിവരോടുള്ള വെല്ലുവിളിയുമാണെന്ന് എൽഡിഫ് കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

യോഗത്തിൽ എൻ കെ സുരേഷ്, പി സുധാകരൻ, വിജയൻ മലയിൽ, ഗിരീഷ് വലിയപറമ്പ്, നാസർ കെഎം, വഹാബ് മണ്ണിക്കടവ് , വാർഡ് മെമ്പർമാരായ നസീമ ജമാലുദ്ധീൻ , ഇന്ദുസനിത്ത്, സജിത ഐ ,എന്നിവർ സംസാരിച്ചു.എം എസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
Previous Post Next Post
3/TECH/col-right