Trending

പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ വിശിഷ്ടാതിഥിയായി. ചീഫ് സെക്രട്ടറി ഡോ വി പി ജോയ് സ്വാഗതവും പൊതു വിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്  നന്ദിയും പറഞ്ഞു.

സ്ക്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് അധ്യക്ഷനായി. ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വ.കെ എം സച്ചിൻദേവ് ശിലാഫലകം അനാഛാദനം ചെയ്തു.

മുൻ എം എൽ എ പുരുഷൻ കടലുണ്ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഇങ്കൽ മാനേജർ ടി എം ഷാനിദ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിഖിൽ രാജ്, നാസർ എസ്റ്റേറ്റ്മുക്ക്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, മെമ്പർമാരായ കെ കെ അബ്ദുള്ള മാസ്റ്റർ, ഖൈറുന്നിസ റഹീം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജ്യോതിബായ്, ഡി ഡിക്റ്റമോൾ, എം അസീന, കെ കെ ഗഫൂർ, ഗഫൂർ ഇയ്യാട്, കെ ഉസ്മാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ, ഡെയ്സി സിറിയക്, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ സ്വാഗതവും പ്രിൻപ്പാൾ യു ബി മഞ്ജുള നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right