Trending

കെഎസ്ആർടിസിതൊഴിലാളികളോടുള്ള സർക്കാർ സമീപനം നാണം കെട്ടത്:എം.സി.മായിൻ ഹാജി

കെഎസ്ആർടിസി തൊഴിലാളികളോട് കേരള സർക്കാർ പ്രാകൃതവും നാണംകെട്ടതുമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിൻഹാജി പറഞ്ഞു.ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ശമ്പളം കൃത്യമായി നൽകുക, കെഎസ്ആർടിസി ബസ് സ്റ്റാൻറുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ നീക്കം പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളുയർത്തി കെഎസ്ടിഇഒ (എസ്ടിയു) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം കോഴിക്കോട് കെ എസ് ആർ ടിസി ബസ് സ്റ്റാൻ്റിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി തൊഴിലാളി വിരുദ്ധമാണന്നിരിക്കെ ഗവൺമെൻ്റിൻ്റെ അഭിമാന സ്ഥാപനമായ കെഎസ് ആർടിസിയിൽ അന്ന്യ സംസ്ഥാന തൊഴിലാളികളോട് കാണിക്കുന്ന നീതി പോലും കാണിക്കാതെ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി അടിച്ചേൽപ്പിച്ച് തൊഴിലാളികളെ ഞെക്കി കൊല്ലുന്ന സമീപനമാണ് മാനേജ്മെൻറും സർക്കാരും സ്വീകരിക്കുന്നതെന്നും  പത്ത് വർഷമായി തൊഴിലാളികളുടെ ശമ്പളം പരിഷ്കരിക്കാതെ ശമ്പളം സമയാസമയം നൽകാതെ    തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുകയും പുതിയ ബസ്സുകൾ നിരത്തിലിറക്കാതെ സർവ്വീസുകൾ വെട്ടിക്കുറച്ച് സ്വകാര്യ മുതലാളിമാരെ സംരക്ഷകരായി മാറുന്ന സർക്കാർ കെസ്ആർടിസിയിൽ ജീവനക്കാർ അധികമാണന്ന് പറഞ്ഞ് സ്ഥിരം ജീവനക്കാരെ അടക്കം പിരിച്ച് വിടാനുള്ള  നീക്കം നിർത്തിവെക്കണമെന്നും ശമ്പള പരിഷ്കരണം മുൻകാല പ്രാപല്ല്യത്തോടെ ഉടൻ നടപ്പാക്കി ജീവനക്കാരെ സംരക്ഷിക്കണമെന്നും അദ്ധേഹം പറഞ്ഞു.

എക്സൈസ് മന്ത്രിക്ക് പോലും താൽപ്പര്യമില്ലാഞ്ഞിട്ടും സ്ത്രീകളും കട്ടികളും പാവപ്പെട്ട യാത്രക്കാരും ആശ്രയിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻ്റുകളിൽ ബീവറേജ് ഔട്ട് ലെറ്റുകൾ തുടങ്ങുമെന്ന് പറയുന്ന ഉളുപ്പില്ലാത്ത മന്ത്രിയായി ഗതാഗത മന്ത്രി മാറിയെന്നും അദ്ധേഹം കൂട്ടി ചേർത്തു.തൊഴിലിടങ്ങൾ മാതൃകാ സ്ഥാപനങ്ങൾ ആക്കുമെന്ന് സർക്കാരിൻ്റെ തൊഴിൽ നയത്തിലും വ്യവസായ നയത്തിലും പറയുകയും ഒപ്പം സ്റ്റാൻറുകളിൽ മദ്യഷാപ്പുകൾ തുടങ്ങുകയും ചെയ്യുന്നത് തികഞ്ഞ വൈരുദ്ധ്യമാണന്ന്  ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എസ്ടിയു മുൻ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ആരോപിച്ചു.

എല്ലാ ഗവൺമെൻറ് ഡിപ്പാർട്ടുമെൻ്റുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ശമ്പള പരിഷ്കരണം നടത്തി തൊഴിലാളികൾ പുതിയ ശമ്പളം വാങ്ങുമ്പോൾ കെഎസ്ആർടിസിയിൽ മാത്രംപത്ത് വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിലെ ശമ്പളം ഇപ്പോയും നൽകി കുറഞ്ഞകൂലിക്ക് ജോലി ചെയ്യിപ്പിക്കുന്ന സർക്കാർ തൊഴിലാളികൾക്ക്  പുതുക്കിയ ശമ്പള പരിഷ്കരണം ഇപ്പോയും നടപ്പാക്കാത്തത് ക്രൂരമാണ്.ജൂണിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉറപ്പു നൽകിയ പിണറായി സർക്കാർ ഇപ്പോൾ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ്
 സാമ്പത്തിക അച്ചടക്കത്തിൻ്റെ ഭാഗമായ് കെഎസ്ആർടിസിയിൽ ലേ ഓഫ് നടപ്പാക്കാനുള്ള നീക്കത്തെ എസ്ടിയു ശക്തമായി എതിർക്കുമെന്നും പ്രതിവർഷം ആയിരം പുതിയ ബസ്സുകൾ യുഡിഎഫ് സർക്കാർ നിരത്തിലിറക്കിയപ്പോൾ പിണറായ് ഭരണം ആറ് വർഷം കൊണ്ട് നൂറിൽ താഴെ ബസ്സുകളാണ് ഇറക്കിയത്, സ്പെയർപാട് സുകൾ നൽകാതെയും തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താതെയും മുന്നോട്ട് നീങ്ങുന്ന ഈ ഭരണകൂടം എന്ത് തൊഴിലാളി സർക്കാരാണന്ന് ഉണ്ണികുളം ചോദിച്ചു, സ്വകാര്യ കുത്തകൾക്ക് വേണ്ടി അണിയറ നീക്കം തുടരുന്ന സർക്കാരിനെതിരെ ജനാധിപത്യ നിയമ മാർഗങ്ങളിൽ എസ്ടിയു പ്രക്ഷോഭം തുടരുമെന്നും അദ്ധേഹം പറഞ്ഞു

 പ്രതിഷേധ സമര പരിപാടിയിൽ കെഎസ്ടിഇഒ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതം പറയുകയും ചെയ്തു.കോഴിക്കോട് ജില്ല എസ്ടിയു  പ്രസിഡണ്ട്  കോയ സാഹിബ്, കെഎസ്ടിഇഒ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സിദ്ധീഖലി മടവൂർ, സംസ്ഥാന ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് കല്ലൂരാവി, ജലീൽ പയ്യന്നൂർ, ജാഫർ വെളിമുക്ക്, യൂസുഫ് പാലത്തിങ്ങൽ, സാജിദ് മുണ്ടക്കയം, ശിഹാബ് പോരുവഴി, മുജീബ് ചെറുവാടി കോഴിക്കോട് യൂണിറ്റ് പ്രസിഡണ്ട് നജീ ബ് കാരന്തൂർ എന്നിവർ സംസാരിക്കുകയും സംസ്ഥാന ട്രഷറർ റഫീഖ്പിലാക്കൽ നന്ദിപറയുകയും ചെയ്തു.
Previous Post Next Post
3/TECH/col-right