കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 16 - ആം വാർഡിലെ ഒഴലക്കുന്ന് ഗ്രീൻവാലി റെസിഡൻസ് അസോസിയേഷൻ നടപ്പിലാക്കി വരുന്ന ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി അർദ്ധ വാർഷിക ഡ്രൈ ഡേ ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി റെസിഡൻസ് പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച ശാസ്ത്രീയമായി തരം തിരിച്ച അജൈവ പാഴ് വസ്തുക്കൾ സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ചു.വാഹനം വാർഡ് മെമ്പർ സജിദത്ത് ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രോജക്ട് കോ- ഓർഡിനേറ്റർ എം.എ. റഷീദ് അസോസിയേഷൻ സെക്രട്ടറി എം.എ. റഊഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ. ടി. അഷ്റഫ് മാസ്റ്റർ, ടി.കെ. ഷമീർ, ഒ.കെ.ഉസ്മാൻ ഹാജി, ഒ.കെ.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
0 Comments