Trending

പി.ടി. എ കമ്മറ്റി അനുമോദിച്ചു.

എളേറ്റിൽ: ഹയർ സെക്കൻഡറി പരീക്ഷയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടത്തോടെ മികച്ച വിജയം നേടിയ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിനെ പി.ടി.എ അനുമോദിച്ചു.

കൊടുവള്ളി എം.എൽ.എ ഡോ.എം.കെ മുനീർ പ്രിൻസിപ്പൽ എം മുഹമ്മദ് അലിക്ക് പി.ടി.എ യുടെ ഉപഹാരം സമ്മാനിച്ചു.ചടങ്ങിൽ എം.എ ഗഫൂർ അധ്യക്ഷനായി.

കിഴക്കൊത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി, വൈ. പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ, ബ്ലോക്ക് മെമ്പർ ടി.എം രാധാകൃഷ്ണൻ, പ്രധാന അധ്യാപിക എൻ .എ വഹീദ, പി.പി ഹിബ്സു റഹ്മാൻ, പി.പി മുഹമ്മദ് റാഫി, യൂസുഫ്, എ.കെ കൗസർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right