സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ മനോഹര ശില്പം നിർമിച്ച് ശ്രദ്ധേയനാവുകയാണ് കൂരാച്ചുണ്ട് സ്വദേശി സുനിൽ കുമാർ ടി.കെ. വട്ടച്ചിറ തൈക്കണ്ടി മീത്തൽ കുഞ്ഞിക്കണ്ണൻ - സരോജിനി ദമ്പതികളുടെ മകനാണ് 38കാരനായ ഇദ്ദേഹം.
13 വർഷമായി ശില്പനിർമാണ രംഗത്ത് സജീവമാണ് സുനിൽകുമാർ. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇദേഹത്തിൻ്റെ 203മത്തെ ശില്പമാണിത്. ദൈവങ്ങളുടെ രൂപങ്ങൾ നിർമിക്കുന്നതിൽ സമർത്ഥനായ ഇദേഹത്തിൻ്റെ കരവിരുത് പൊടിപ്പൂര് അടക്കമുള്ള ക്ഷേത്രങ്ങളിൽ കാണാം.
കൂരാച്ചുണ്ട് സ്റ്റേഷനിലെ എസ്.ഐ. ആയിരുന്ന അഭിലാഷ് സാറിൻ്റെ പ്രേരണയാണ്
ഗാന്ധിശില്പത്തിൻ്റെ നിർമാണത്തിന് കാരണമായത്. 3 മാസമെടുത്താണ് 400 കിലോയിലേറെ ഭാരവും 6.6 അടി ഉയരവുമുള്ള ശില്പം പൂർത്തിയാക്കിയത്. കൂരാച്ചുണ്ടിലെയും പുറത്തെയും സുമനസുകളാണ് നിർമാണത്തിന് ആവശ്യമായ സിമൻറ്, കമ്പി, മണൽ സ്പോൺസർ ചെയ്തത്.
കൂരാച്ചുണ്ട് സെൻറ് തോമസ് യു.പി.സ്കൂളിൽ ഡോ. അബ്ദുൾ കലാമിൻ്റെ ശില്പം സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സുനിൽ കുമാർ. ഭാര്യ: അംബിക. മക്കൾ: ആദിത്യൻ, അനയ്.
നാടിൻ്റെ യശസ് വാനോളമുയർത്തിയ ഇദേഹത്തെ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കാൻ 6238411315 നമ്പറിൽ വിളിക്കുക.
0 Comments