Trending

സ്പര്‍ശം ചാരിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്തു.

പൂനൂര്‍: ജീവകാരുണ്യ സേവന രംഗത്ത് പൂനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജന. സെക്രട്ടറി സാദിഖ് വേണാടി ഏറ്റുവാങ്ങി.

സമൂഹത്തില്‍ ആവശ്യമുള്ളവര്‍ക്ക് സാന്ത്വന സ്പര്‍ശമാകാന്‍ ട്രസ്റ്റിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്‍, സ്പര്‍ശം പ്രസിഡന്റ് മന്‍സൂര്‍ അവേലത്ത്, ട്രഷറര്‍ വി കെ ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right