Trending

എം എൽ എ അഡ്വ.സച്ചിൻ ദേവ് പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ സന്ദർശിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് അനുവദിച്ച കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വക്കേറ്റ് സച്ചിൻ ദേവ് സന്ദർശിച്ചു.

പി ടി എ പ്രസിഡണ്ട് എൻ അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം എൽ എ സംസാരിച്ചു. ബാലുശ്ശേരി ബ്ലോക്ക് മെമ്പർ പി സാജിത, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ടകണ്ടി, ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ, കെ അബ്ദുല്ലത്തീഫ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി ടി വിനീഷ്, പ്രൊജക്ട് മാനേജർ ഷാനിദ എന്നിവർ സംസാരിച്ചു.

 യു ബി മഞ്ജുള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right