നെല്ലിക്കാപറമ്പ്: പ്രഗൽഭ പണ്ഡിതനും വാഗ്മിയുമായ നെല്ലിക്കാപറമ്പ് വി.ഇമ്പിച്ചാലി മുസ്‌ലിയാർ (70) നിര്യാതനായി.
25 വർഷം നെല്ലിക്കാപറമ്പ് മഹല്ല് പള്ളിയിലെ ഹത്വീബായി സേവനം ചെയ്തു.
നെല്ലിക്കാപറമ്പ് മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ്, നെല്ലിക്കാപറമ്പ് ദാറുൽ ഹുദാ മദ്രസ പ്രസിഡന്റ്, പന്നിക്കോട് കാരാളി പറമ്പ് മഹല്ല് മുത്തവല്ലി, സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ :സുലൈഖ. മക്കൾ :ഫസലു റഹ്‌മാൻ,ഫൗസുദ്ധീൻ,മുഹമ്മദ് ഫൈസൽ,ഫൗസിയ, ഫസീല. മരുമക്കൾ :ഹുദൈഫ്,ശിഹാബ്, ജസ്‌ന, സഹല.
ഖബറടക്കം ഇന്ന് രാവിലെ 8:30 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.
Tags:
OBITUARY