Trending

അമ്പലപ്പാറയിലെ തീ പിടുത്തം: തീ നിയന്ത്രണ വിധേയം ; പരിക്കേറ്റവരുടെ എണ്ണം 34 ആയി

മണ്ണാർക്കാട്: അമ്പലപ്പാറ ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് പരിക്കേറ്റവരുടെ എണ്ണം മുപ്പത്തിനാല് ആയി. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും, സിവിൽ ഡിഫൻസ്, ഐ എ ജി അംഗങ്ങളും, നാട്ടുകാരും പെടുന്നു.

തോട്ടുകാടുമല എന്ന സ്ഥലത്ത് ആൾത്താമസമില്ലാത്ത സ്ഥലത്താണ് ഫാക്ടറി പ്രവർത്തിക്കുന്നത്. തീപിടുത്തം തുടങ്ങിയപ്പോൾ തന്നെ മണ്ണാർക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തി. തുടർന്ന് നാട്ടുകാരും ചേർന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അൽപസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റവരിൽ 24 പേരെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലും, പത്ത് പേരെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലുമാണ് ആദ്യ ഘട്ടത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുതരമായി  പൊള്ളലേറ്റ മൂന്ന്  പേരെ പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവല്വാമലയിൽ നിന്നും മണ്ണാർക്കാട് നിന്നും ഫയർഫോഴ്‌സ് സംഘമെത്തി നടത്തിയ തീവ്ര പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Previous Post Next Post
3/TECH/col-right