Trending

താമരശ്ശേരി താലൂക്കിൽ ഇ-ഓഫീസ് സംവിധാനം

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവൻ സെക്‌ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം തുടങ്ങി.

ഫയലുകളുടെ കൈമാറ്റം ഓൺലൈനായി നടത്തുന്നതിനും കത്തിടപാടുകൾക്കുള്ള കാലതാമസം ഒഴിവാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

താമരശ്ശേരി താലൂക്ക് തഹസിൽദാർ സി. സുബൈർ അധ്യക്ഷനായി. എൽ.ആർ. തഹസിൽദാർ കെ. ബലരാജൻ, ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വി. ശ്രീധരൻ, ജില്ലാ ഐ.ടി. കോ-ഓർഡിനേറ്റർ പി. അജിത്പ്രസാദ്, ഓൺലൈൻ ഹാൻഡ്‌ഹോൾഡ് സപ്പോർട്ട് എൻജിനിയർ ധന്വന്ത്, നീതു തങ്കച്ചൻ, ഡെപ്യൂട്ടി തഹസിൽദാർമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right