Trending

ഓമശ്ശേരി അക്കരമ്മൽ ലൈല ചെരിഞ്ഞു:വിടവാങ്ങിയത് ആനത്തറവാട്ടിലെ സുന്ദരി

ഓമശ്ശേരി:മുടൂർ മേപ്പളി അക്കരമ്മൽ തറവാട്ടിലെ ഗജറാണി അക്കരമ്മൽ ലൈല വിടവാങ്ങി.ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു 67 വയസുള്ള പിടിയാന ചെരിഞ്ഞത്. നാട്ടുകാർക്കേറെ പ്രിയപ്പെട്ട ലൈലയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രായാധിക്ക്യം മൂലമുള്ള ക്ഷീണമുണ്ടായിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ആനക്കുണ്ടായിരുന്നില്ലെന്ന് ഉടമ അക്കരമ്മൽ നജുമുദീൻ പറഞ്ഞു.

35 വർഷം മുമ്പാണ് ലൈല അക്കരമ്മൽ ആന തറവാട്ടിൽ എത്തിയത്. പ്രദേശത്തെ കൊച്ചു കുട്ടികൾക്കുപോലും സുപരിചിതയായ ലൈലയെ അവസാനമായൊരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ആനപാരമ്പര്യമുള്ള കേരളത്തിലെ പ്രശസ്തമായ ആന തറവാടാണ് അക്കരമൽ.

ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് ഫോറെസ്റ് വെറ്റിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ജഡം ദഹിപ്പിക്കും.
35 വർഷം മുമ്പാണ് താമരശ്ശേരി എളേറ്റിൽ വട്ടോളിയിൽ നിന്നും ലൈലയെ ഇവർ വാങ്ങിയത്. ലൈലക്ക് ശേഷം നിരവധി ആനകൾ തറവാട്ടിൽ എത്തി.
ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ് അക്കരമ്മൽ തറവാട്ടിലെ ഗജവീരൻ മാരുടെ ചങ്ങല കിലുക്കം.

അവിടുന്നിങ്ങോട്ട് നിരവധി ഗവീരന്മാരും ഗജറാണികളും ഇവിടെ എത്തി . അക്കരമ്മൽ ബാബുൽ, മോഹൻ,വേലായുധൻ,ശേഖരൻ എന്നിവരാണ് നിലവിൽ അക്കരമ്മൽ തറവാട്ടിലെ മറ്റാനകൾ.
Previous Post Next Post
3/TECH/col-right