അരീക്കോട്: ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് പൂവ്വത്തിക്കൽ സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനം അറിവിൻ നിലാവ് ഉസ്താദ് ബഹു: സഫ്വാൻ സഖാഫി പത്തിപിരിയം നിർവഹിച്ചു.
'അതിജീവന കലയുടെ രണ്ടാമൂഴം 2.0' എന്ന ശീർഷകത്തിൽ പൂവ്വത്തിക്കൽ സെക്ടർ സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് പതിപ്പ് ആഗസ്റ്റ് 7, 8 തിയ്യതികളിൽ കുണ്ടുവഴിയിൽ വെച്ച് നടക്കും.നൂറിലേറെ മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റുകളിൽ നിന്ന് അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ സാഹിത്യോത്സവ് പരിപാടികളിൽ പങ്കെടുക്കും.
പ്രഖ്യാപന ചടങ്ങിൽ പൂവ്വത്തിക്കൽ സെക്ടർ പ്രസിഡന്റ് ശമീം അലി ഹാദി തെഞ്ചേരി, ജനറൽ സെക്രട്ടറി അനസ് മുബാറക് കുണ്ടുവഴി, സെക്രട്ടറിമാരായ റാഷിദ് സഅദി, സൽമാൻ മുസ്ലിയാർ, സലിൽ ഹാദി എന്നിവർ പങ്കെടുത്തു.
Tags:
KERALA