Trending

കെ.സ്.ആർ.ടി.സി.തൊഴിലാളികളെ പരസ്യവാഹകരാക്കരുത്:എസ്ടിയു

കെ.സ്.ആർ.ടി.സി.തൊഴിലാളികളുടെ യൂണിഫോം പരസ്യകമ്പനികൾക്കു നൽകി തൊഴിലാളികളെ പരസ്യവാഹകരാക്കരുതെന്ന് എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ സാഹിബ് പറഞ്ഞു.കെസ്ടിഇഒ (എസ്ടിയു) കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ യൂണിഫോം ചാലഞ്ച് (സൗജന്യ യൂണിഫോം വിതരണ ) പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇടതുപക്ഷ സർക്കാർ വന്നതുമുതൽ കഴിഞ്ഞ അഞ്ച് വർഷമായി യൂണിഫോം അലവൻസ് നൽകാതെ പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം നടത്താതെ തൊഴിലാളികൾക്ക് അവകാശപ്പെട്ട യൂണിഫോം സ്വകാര്യ പരസ്യകമ്പനികൾക്ക് നൽകി അവരുടെ പരസ്യം പതിച്ചയൂണിഫോം വിതരണം നടത്താനുള്ള ശ്രമത്തെ എസ്ടിയു ശക്തമായി എതിർക്കുമെന്നുo തൊഴിലാളിക്ക് അർഹതപ്പെട്ട യൂണിഫോം കൊടുക്കാൻ മാനേജ്മെൻ്റിന് കഴിയുന്നില്ലങ്കിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന  തൊഴിലാളി പ്രസ്താനമായ എസ്ടിയുവിന് മാനേജ്മെൻറ് ഒരു അപേക്ഷ തരികയാണങ്കിൽ കേരളത്തിലെ മുഴുവൻ കെസ്ആർടിസി തൊഴിലാളികൾക്കും യൂണിഫോം നൽകാൻ എസ്ടിയു സന്നദ്ധമാണന്നും അദ്ധേഹം പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉപാധികളില്ലാതെ ഉടൻ നടപ്പാക്കണമെന്നും തൊഴിൽ നിയമം ലംഘിച്ചുകൊണ്ട് പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി ഓപ്പറേറ്റിംഗ് തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും മാനേജ്മെൻ്റ് പിന്മാറണമെന്നും കെ സ്ആർടിസി പെൻഷൻകാരുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും കെസ് ആർ ടി സിയെ വിഭജിച്ച് ഷിഫ്റ്റ് കമ്പനി രൂപവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുo ദീർഘദൂര സർവ്വീസുകൾ സ്വകാരി വത്കരിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ധേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസ്സലാം കാരന്തൂർ, സുബൈർ കുന്ദമംഗലം ജബ്ബാർ പടനിലം റിയാസ് കാരന്തൂർ സുനീർ തല്ലശ്ശേരി അബ്ദുൽ ഗഫൂർ കായലം ജയഫർ അരയങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറി നജീബ്കാരന്തൂർ സ്വാഗതവും, ഷബീറലിമുട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right