Trending

മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ സി പി എം നടത്തുന്നത് വ്യാജ പ്രചരണം; യൂത്ത് ലീഗ്

കൊടുവള്ളി : അച്ചടക്ക ലംഘനം നടത്തിയതിന് മുസ്ലിം ലീഗ് പാർട്ടിയിൽ നിന്ന് നേരെത്തെ നീക്കം ചെയ്ത കോഴിശ്ശേരി മജീദ് എന്നയാൾ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം നസീഫ് അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പത്രങ്ങൾക്ക് നൽകിയ വ്യാജ കഥകളുടെ പേരിൽ സി പി എം ലെ ഒരു വിഭാഗം ലീഗ്  നേതാക്കൾക്കെതിരെ നടത്തുന്ന കള്ള പ്രചരണവും നാട്ടിൽ  സമാധാന ഭംഗമുണ്ടാക്കുന്ന പ്രവർത്തികളും പ്രതിഷേധാർഹമാണെന്നും ഇത്തരം നീച പ്രവർത്തികളിൽ നിന്നും സി പി എം പിന്തിരിയണമെന്നും മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

പാർട്ടിയിൽ ഉള്ളപ്പോൾ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മജീദ് തൻ്റെ അച്ചടക്ക ലംഘന പ്രവർത്തി മൂലവും ക്രിമിനൽ സ്വഭാവം കൊണ്ടുമാണ് അദ്ദേഹത്തെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നീക്കം ചെയ്തത്.  ഇങ്ങനെ ക്രിമിനൽ പാശ്ചാത്തലമുള്ള ഒരു വ്യക്തിയെ കൂട്ട് പിടിച്ച് സി പി എം ലെ ഒരു വിഭാഗം നടത്തുന്ന  കള്ള പ്രചരണം ഭാവിയിൽ അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും ഇനിയും സി പി എം ഇതവസാനിപ്പിച്ചില്ലെങ്കിൽ യൂത്ത് ലീഗ്  രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കൾ പറഞ്ഞു

അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന് തന്നെയെങ്കിലും തെളിയിക്കാൻ  ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയെയും  പിന്തുണക്കുന്ന സി പി എം നെയും യൂത്ത് ലീഗ് വെല്ലുവിളിക്കുകയാണെന്നും  നേതാക്കളെ അവഹേളിക്കുന്ന വ്യാജ കഥകൾ പത്രങ്ങൾക്ക് നൽകിയ മജീദിനെതിരെ നിയമ നടപടി കൈകൊള്ളുമെന്നും പത്രങ്ങൾക്ക് നൽകിയ കുറിപ്പിൽ  നേതാക്കൾ പറഞ്ഞു.

ഓൺലൈനായി ചേർന്ന മീറ്റിങ്ങ് ജില്ലാ യൂത്ത് ലീഗ് ജന:സെക്രട്ടറി  ടി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. സി കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു  ഒ.കെ ഇസ്മഈൽ, ജാഫർ നരിക്കുനി, ഷാഫി സകരിയ കോളിക്കൽ,മുജീബ് ചളിക്കോട്, കെ സി ഷാജഹാൻ, സൈനുദ്ദീൻ കൊളത്തക്കര, ഫാസിൽ അണ്ടോണ, ജാബിർ കരീറ്റിപറമ്പ്, നൗഫൽ പുല്ലാളൂർ , അർഷദ് കിഴക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right