പൂനൂർ: ഇന്ധനവില കുത്തനെ വർദ്ധിപ്പിക്കുന്നതിൽ പ്രതിഷധിച്ചും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നികുതി ഇളവ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും മുസ്‌ലിം യൂത്ത് ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.എച്ച്. ഷമീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് കുന്നുമ്മൽ, ജന.സെക്രട്ടറി ജുനൈദ് നെരോത്ത്, സുനൈഫ് പൂനൂർ, അൻസാർ വള്ളിയോത്ത്, തൻവീർ ,ഷംനാദ് ,നഫിൽ നേതൃത്വം നൽകി.
Tags:
POONOOR