Trending

പച്ചക്കറിക്കിറ്റ് വിതരണം നടത്തി.

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ആശാരുകണ്ടിയിൽ അത്രമാൻ ഹാജി & ചോണങ്ങാട് മുഹമ്മദ്‌ ഹാജി സ്മാരക റിലീഫിന്റെ ഭാഗമായി നടത്തിയ പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി. അഹമ്മദ് കോയ ഹാജി വാർഡ് മെമ്പർ ജൂറൈജിന് നൽകി നിർവഹിച്ചു.

വാർഡിലെ ഇരുന്നൂറോളം വീടുകളിലാണ് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയത്. കെ പി മുഹമ്മദ്‌ ഹാജി, അസീസ് പുല്ലാളൂർ,കെ ടി അസിസ്, ഇ. പി ബഷീർ, മുഹമ്മദ്‌ കുട്ടി. എ. കെ, ജാസിം കെ ടി, ജൈസൽ പുല്ലാളൂർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right